ബോളിവുഡ് ഗായിക കനിക കപൂറിനും കൊറോണ സ്ഥിരീകരിച്ചു. കനികയുടെ സഹോദരനാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കനിക ലണ്ടനില്‍ പോയിരുന്നു. തിരിച്ച് വന്നത് രോഗ ലക്ഷണങ്ങളുമായിട്ടായിരുന്നു. കഠിനമായ തൊണ്ട വേദനയുണ്ടെന്നും അതിനൊപ്പം പനി ഉണ്ടെന്നും താരം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. റിപ്പോര്‍ട്ട് വന്നതോടെ കനികയ്ക്കും രോഗം സ്ഥിരികരിക്കുകയായിരുന്നു. ലക്നൗവിലെ ആശുപത്രിയിലാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ബോളിവുഡ് ഗായിക കനിക കപൂറിനും കൊറോണ
By
March 20, 2020 2:58 pm