ന്യൂഡൽഹി: ‘ ഞങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതായിരുന്നു. പക്ഷെ അവസാനം നീതി ഞങ്ങള്‍ക്കത് ലഭിച്ചു’ എന്നാണ് തന്റെ മകളുടെ ഘാതകരെ തൂക്കിലേറ്റിയ വാര്‍ത്തയോട് നിര്‍ഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചത്.
“ഇന്ത്യയുടെ പെണ്മക്കള്ക്ക് നീതിലഭിക്കാനുള്ള ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് വേദനാജനകമായിരുന്നു. പക്ഷെ ഒടുവില്‍ ഞങ്ങള്‍ക്ക് നീതി ലഭിച്ചു. ആ ക്രൂര മൃഗങ്ങളെ തൂക്കിലേറ്റി. നീതിപീഠത്തോടും സര്‍ക്കാരിനോടും മറ്റെല്ലാവരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്”, ആശാ ദേവി പറഞ്ഞു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:
https://t.me/KeralaVisionOnline