മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു. പത്തുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലാണ് കേസെടുത്തത്. ചന്ദ്രിക പത്രത്തില്‍ പത്ത് കോടി രൂപ നിക്ഷേപിച്ചെന്ന ആരോപണമാണ് ഇബ്രാഹിംകുഞ്ഞ് നേരിടുന്നത്. പരാതിയില്‍ വിജിലന്‍സിനോടും എന്‍ഫോഴ്സ്മെന്റിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടി.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline