Breaking News

കോവിഡില്‍ ആശങ്ക വേണ്ട; ഭീതിയുടെ സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡില്‍ ആശങ്ക വേണ്ട, ഭീതിയുടെ സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധത്തില്‍ പിഴവുകള്‍ ഉണ്ടാകരുത്. ചെറിയ പിഴവ് സ്ഥിതി വഷളാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതീവ ജാഗ്രതയിലാണ് കേരളം. സമൂഹവ്യാപനം തടയാന്‍ കരുതല്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ഭീതി നേരിടാന്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കഴിയും. വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപ്പെടണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണം. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. അതിഥി തൊഴിലാളികള്‍ക്ക് പണിയില്ല. കവലകളില്‍ കൂട്ടം കൂടരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top