Kerala

കൊല്ലത്ത് ഒന്നര വയസുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു

കുണ്ടറ: കൊല്ലത്ത് രണ്ടാനച്ഛന്‍ ഒന്നര വയസുകാരിയായ  മകളെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേപ്പാള്‍ സ്വദേശിനിയുടെ മകളെയാണ് ബീഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് നേപ്പാള്‍ സ്വദേശിനിയും, മകളും ബീഹാര്‍ സ്വദേശിയുമായി താമസം ആരംഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തെ തുടര്‍ന്ന് രണ്ടാനച്ഛനെതിരെ കുണ്ടറ പോലിസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. തലയ്ക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നതായി പോലീസ് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top