കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ഇന്തോനേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആറുപേര്‍ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ അടച്ചു. ഇന്തോനേഷ്യയിലെ 34 പ്രവിശ്യകളില്‍ 120 ലേറെ ആളുകളാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം, രോഗം ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 7,174 ആയി. 1,82,723 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 79,883 പേര് രോഗത്തെ അതിജീവിച്ചു. ഇറ്റലിയില്‍ മാത്രം 2158 പേരാണ് മരിച്ചത്. 28,000 ഓളം പേര് ചികിത്സയിലുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ