ന്യൂഡല്‍ഹി: അനില്‍ അംബാനിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യെസ് ബാങ്കുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. മുംബൈയില്‍ അന്വേഷണ ഏജന്‍സിയുടെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. യെസ് ബാങ്കില്‍നിന്ന് അനില്‍ അംബാനിയുടെ കമ്പനി വായ്പയെടുത്തിരുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അനില്‍ അംബാനി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. റിലയന്‍സിലെ മറ്റ് ഉദ്യോഗസ്ഥരെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ