Automotive

പെട്രോൾ, ഡീസൽ വില കൂട്ടി

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കൂട്ടി.പെട്രോളിന്റെയും ഡീസലിന്റെയും എക്‌സ്‌സൈസ് നികുതിയാണ് കൂട്ടിയത്. ലിറ്ററിന് 3 രൂപ വച്ചാണ് കൂട്ടിയത്.ഇത് സംബന്ധിച്ചു കേന്ദ്രസർക്കാർ വിജ്ഞ്ജാപനം ഇറക്കി.

അന്താരാഷ്​ട്ര വിപണിയില്‍ വില കുറഞ്ഞതോടെയാണ്​ കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടിയിരിക്കുന്നത്​.

പെട്രോളിനും ഡീസലിനും ചുമത്തുന്ന പ്രത്യേക എക്​സൈസ്​ തീരുവ ​ രണ്ട്​ രൂപ വര്‍ധിപ്പിച്ചു. എട്ട്​ രൂപയായിരിക്കും ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക എക്​സൈസ്​ തീരുവ. റോഡ്​ സെസും ലിറ്ററിന്​ ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്​. 10 രൂപയായിരിക്കും റോഡ്​ സെസ്​.

അന്താരാഷ്​ട്ര വിപണിയില്‍ വില കുറയുമ്പോഴുള്ള നികുതി നഷ്​ടം കുറക്കുന്നതിനാണ്​ ഇന്ധനനികുതി കൂട്ടിയതെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ അവകാശവാദം. അതേസമയം, രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ ആഗോള വിപണിയില്‍ വില കുറവി​​ന്റെ നേട്ടം ജനങ്ങള്‍ക്ക്​ നല്‍കണമെന്നാണ്​ സാമ്ബത്തിക വിദഗ്​ധര്‍ അഭിപ്രായപ്പെടുന്നത്​.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top