മുംബൈ: ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ നിഫ്റ്റി പതിനായിരത്തിന് താഴെയെത്തി. 5412 പോയിന്റ് ഇടിഞ്ഞ് 9,916.55 എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. 2018 മാര്‍ച്ചിനു ശേഷം നിഫ്റ്റി 10000-ന് താഴെ പോകുന്നത് ആദ്യമായാണ്. ഡോളറിനെതിരെ 75 നിലവാരത്തിനടുത്തായി രൂപയുടെ മൂല്യം.
സെന്‍സെക്സിലും ഇടിവ് തുടരുകയാണ്. സെന്‍സെക്സ് 3000 പോയിന്റ് ഇടിഞ്ഞു. 33,876.13 എന്ന നിലയിലാണ് സെന്‍സെക്സ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. യൂറോപ്പില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യുഎസ് വിലക്കേര്‍പ്പെടുത്തിയതാണ് വലിയ ഇടിവിനു കാരണമെന്നാണ് വിലയിരുത്തല്‍. യുകെ ഒഴികെയുള്ള രാജ്യങ്ങള്‍ക്കാണ് 30 ദിവസത്തേക്ക് യുഎസ് വെള്ളിയാഴ്ച മുതല്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ