കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 26 വരെ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം ആണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാര്‍ഗോ വിമാനങ്ങള്‍ ഒഴികെയുള്ള എല്ലാ വിമാനങ്ങളും വെള്ളിയാഴ്ച മുതല്‍ നിര്‍ത്തിവെക്കും. കോഫി ഷോപ്പുകള്‍, റെസ്റ്റാറന്റുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യങ്ങള്‍ തുടങ്ങിവയെല്ലാം വ്യാഴാഴ്ച മുതല്‍ അടച്ചിടണം. സര്‍ക്കാര്‍ ഓഫിസുകള്‍ മാര്‍ച്ച് 27, 28 വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കഴിഞ്ഞ് 29 ഞായറാഴ്ചയാണ് തുറന്നുപ്രവര്‍ത്തിക്കുക.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR