Kerala

കോവിഡ് 19: സംശയങ്ങള്‍ക്ക് 6 ഹെല്‍പ് ലൈന്‍ നമ്പരുകള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. നിരവധി ആള്‍ക്കാരാണ് കോള്‍സെന്ററിലേക്ക് വിളിക്കുന്നത്. ചിലര്‍ക്ക് ഫോണ് കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്.

ഇത് പരിഹരിക്കുന്നതിനായി ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കിയയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ നമ്പരുകളില്‍ വിളിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top