തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതീവജാഗ്രതിയിലാണ് കേരളം. കൊച്ചിയിൽ രോഗബാധിതനായ മൂന്ന് വയസുകാരന്റെ മാതാപിതാക്കൾക്ക് വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചതോടെയാണ് എണ്ണം 14 ആയത്. പത്തനംതിട്ടയിൽ 7 പേർക്കും കോട്ടയത്ത് 4 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളുടെ അച്ഛനമ്മമാർക്ക് പ്രായത്തിന്റേതായ അവശത കൂടിയുളളതിനാൽ ഇവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയിലാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രിയിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR