Kerala

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സ്വമേധയാ ആശുപത്രിയില്‍ പോകരുതെന്ന് ആരോഗ്യമന്ത്രി; 24 മണിക്കൂര്‍ കോള്‍ സെന്ററുകള്‍ സജ്ജമാക്കി


തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപച്ച സാഹചര്യത്തില്‍ അതീവ കരുതല്‍ വേണമെന്ന നിര്‍ദേശവുമായി കെ.കെ.ശൈലജ ടീച്ചര്‍. ടീച്ചര്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ശൈലജ ടീച്ചറുടെ കുറിപ്പ് ഇങ്ങനെ:

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒരിക്കലും സ്വമേധയാ ആശുപത്രികളില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം. ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ല. സംശയമുള്ളവര്‍ ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്. നമുക്ക് വേണ്ടി നമ്മുടെ കുടുംബത്തിന് വേണ്ടി നാടിന് വേണ്ടി എല്ലാവരും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പറുകള്‍.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top