സംസ്ഥാനത്ത് 12 പേർക്ക് കൊറോണ സ്ഥീരീകരിച്ചു. പത്തനംതിട്ടയിലാണ് 2 പേർക്ക് കൊറോണ സ്ഥീരീകരിച്ചത്. ഇവർ കോഴഞ്ചേരി ആശുപത്രിയിൽ ചികിത്സയിൽ. ഇവർ ഇറ്റലിയിൽ നിന്നെത്തിയവരുടെ കുടുംബ സുഹൃത്തുക്കളാണ്.
അച്ഛനും അമ്മയും അടക്കം നാല് പേര് കോട്ടയത്താണ് ചികിത്സയിലുള്ളത്. റാന്നി സ്വദേശികളായ രണ്ട് പേരെ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷൻ വാര്‍ഡിലാക്കിയിരിക്കുകയാണ്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന വിവരമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നൽകുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരും നേരത്തെ രോഗം സ്ഥിരീകരിച്ച ആറ് പേരും അടക്കം 12 പേരാണ് വൈറസ് ബാധിതരായി സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. ആകെ 1116 പേര് സംസ്ഥാനത്ത് കൊവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ തന്നെ 149 പേര് ആശുപത്രിയിൽ ആണ് .
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ