നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്നും നടിമാര്‍ കൂട്ടമായി രാജിവെച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് രമ്യാ നമ്പീശന്.
‘അമ്മ’ സംഘടന തിരിച്ച് വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ലെന്ന ശക്തമായ നിലപാടിലാണ് രമ്യ നമ്പീശന്. റെഡ് എഫ്എമ്മിന്റെ റെഡ്കാര്‍പ്പറ്റിലാണ് തന്റെ വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് രമ്യ പരസ്യമാക്കിയത്. ഒരു സാഹചര്യത്തിലും ഇനി അമ്മയിലേക്ക് തിരിച്ചില്ലെന്ന നിലപാടിലാണ് രമ്യ.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ