പത്തനംതിട്ട: മദ്യപിച്ച് വീട്ടില്‍ എത്തിയ മരുമകന്റെ മര്‍ദ്ദനമേറ്റ് വയോധികന് മരിച്ചു. കുളനട കൈപ്പുഴ പരുത്തിക്കാലായില് മനോജ് നിവാസിലെ കൃഷ്ണന് നായര്‍ (80) ആണ് മരിച്ചത്.
സംഭവത്തില്‍ മരുമകന് മനോജ് കുമാറിനെ (44) പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കായിരുന്നു സംഭവം. സ്ഥിരമായി മദ്യപിച്ച് എത്തുന്ന മനോജ് ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ