ഈ വര്‍ഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് ഏതൊക്കെ രാജ്യങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവും സന്തോഷം അനുഭവിക്കുന്നതെന്ന് കണ്ടെത്താനായി അമേരിക്കയിലെ യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് സര്‍വേ നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളിലെ 9800 സ്ത്രീകളിലാണ് സര്‍വേ നടത്തിയത്. മനുഷ്യാവകാശം, ലിംഗസമത്വം, സാമ്പത്തിക സമത്വം, വളര്‍ച്ച, സുരക്ഷ എന്നിവയായിരുന്നു മാനദണ്ഡങ്ങള്‍. 73 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 58-ാമതാണ്.
മുന്‍ വര്‍ഷങ്ങളിലേത് പോലെ സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളാണ് സ്ത്രീ സന്തോഷത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഡെന്മാര്ക്കാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമത് സ്വീഡന്, നെതര്‍ലന്‍ഡ്, നോര്‍വേ, കാനഡ എന്നീ രാജ്യങ്ങളാണ് തൊട്ട് പിന്നില്‍. ഫിന്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ന്യൂസീലാന്‍ഡ്, ഓസ്ട്രേലിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. ജര്‍മനിക്കും(11) ബ്രിട്ടനും(13) ഫ്രാന്‍സിനും(14) പിന്നിലായി 15-ാമതാണ് അമേരിക്കയുടെ സ്ഥാനം. ജപ്പാന് 18-ാം സ്ഥാനത്തും ചൈന 22-ാംസ്ഥാനത്തുമാണ്.
2019ല്‍ 57-ാം സ്ഥാനത്തായിരുന്നു. സൗദി അറേബ്യ(42), ശ്രീലങ്ക(54), ഇന്തോനേഷ്യ(53), ഇസ്രായേല്‍(45), ഖത്തര്‍(38), യുഎഇ(26) എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് മുന്നിലാണ്. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളൊന്നും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. മൊറോക്കോ, ഘാന, കെനിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്ത്യക്ക് പിന്നിലാണ്. പ്രധാന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍(32), അര്‍ജന്റീന(36), ചിലെ(40), മെക്സിക്കോ(51) തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്ക് മുന്നിലാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ