Breaking News

മന്ത്രി കെടി ജലീല്‍ രാജി വെക്കണമെന്ന് ചെന്നിത്തല

മന്ത്രി കെടി ജലീല്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സര്‍വകലാശാലയിലെ അദാലത്ത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ രാജി അനിവാര്യമാണെന്ന് ചെന്നിത്തല പറഞ്ഞു. നീതി ബോധമുണ്ടെങ്കില്‍ രാജിവെച്ച് പുറത്ത് പോകണം അല്ലെങ്കില്‍ മുഖ്യമന്ത്രി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ തന്നെ മന്ത്രി തെറ്റു ചെയ്‌തെന്ന് കണ്ടെത്തിക്കഴിഞ്ഞു. മന്ത്രിയുടെ കള്ളക്കളികള്‍ ഗവര്‍ണര്‍ പൊളിച്ചു. തെറ്റ് ആവര്‍ത്തിക്കുമെന്ന മന്ത്രിയുടെ വെല്ലുവിളിക്കാണ് ഗവര്‍ണറുടെ മറുപടി. മന്ത്രിക്ക് തുടരാന്‍ എന്ത് അര്‍ഹതയെന്നും ചെന്നിത്തല ചോദിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top