കോഴിക്കോട്: തെരുവുപട്ടിയുടെ കടിയേറ്റ് പരിക്കേറ്റ വിദ്യാര്‍ഥിനി പട്ടിയെ കഴുത്തുഞെരിച്ചു കൊന്നു. ഇയ്യങ്കോട് വായനശാലയ്ക്കു സമീപം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മന്നമ്പത്ത് മുരളി (48), കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി (65), പ്ലസ് ടു വിദ്യാര്‍ഥിനി എന്നിവര്‍ക്കാണ് കടിയേറ്റത്. വീടിനു സമീപത്തുവെച്ച് കടിയേറ്റ പെണ്‍കുട്ടി പ്രാണരക്ഷാര്‍ഥം പ്രതിരോധിക്കുന്നതിനിടെ പട്ടിയുടെ കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു.
കടിച്ച പട്ടിയെ കഴുത്തുഞെരിച്ചു കൊന്ന് പെണ്‍കുട്ടി
By
March 7, 2020 8:50 am