മുസാഫര്‍നഗര്‍: യുപിയിലെ മുസാഫര്‍നഗറിലുള്ള രവിദാസ് ക്ഷേത്രപരിസരത്ത് ചാണകം തളിച്ചതിന് മേല്‍ജാതിക്കാരും ദളിതരും തമ്മില്‍ സംഘര്‍ഷം. സംഭവസ്ഥലത്ത് പോലീസ് വന്‍ കാവലേര്‍പ്പെടുത്തി. അലിപു ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. ഉയര്‍ന്ന ജാതിയിലുള്ളവര്‍ ക്ഷേത്രപരിസരത്ത് ചാണകം തളിക്കുന്നത് ദളിതര്‍ എതിര്ത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR