പാലക്കാട്: തൃത്താലയില്‍ മാനസികാരോഗ്യ കേന്ദ്രമായ സ്നേഹനിലയത്തിലെ അന്തേവാസി സിദ്ദിഖ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ വാര്ഡന് അറസ്റ്റില്‍. മുഹമ്മദ് നബീലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നബീല്‍ സിദ്ദിഖിനെ മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തത്.
ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് സിദ്ദിഖിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആന്തരികാവയവങ്ങളില്‍ പലയിടത്തും നീര്‍ക്കെട്ടുണ്ടായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR