പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ കൊച്ചിയിലെ ഒരു സിപിഎം നേതാവിന് കൂടി പങ്കെന്ന് കണ്ടെത്തല്‍. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിധിന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തി. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ കൈമാറി. തുക തിരിച്ചുപിടിക്കാന്‍ ജില്ലാ കളക്ടര്‍ ബാങ്കിന് നോട്ടീസ് നല്കി. കേസില്‍ അറസ്റ്റിലായ എറണാകുളം കളക്ട്രേറ്റ് ദുരന്ത നിവാരണ വിഭാഗം സെക്ഷന്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദിനെ കോടതി റിമാന്റു ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് വിഷ്ണു പ്രസാദ്. ഈ മാസം 17 വരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്റു ചെയ്തത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR