മധ്യപ്രദേശ്: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി നാടകീയ നീക്കങ്ങള്‍. എട്ട് ഭരണകക്ഷി എംഎല്‍എമാരെ ദില്ലി – ഹരിയാന അതിര്‍ത്തിയിലുള്ള ഗുരുഗ്രാമിലെ ഹോട്ടലില്‍ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസിലെ നാല് എംഎല്‍എമാരും സര്‍ക്കാരിനെ താങ്ങി നില്ക്കുന്ന നാല് സ്വതന്ത്രരുമാണ് ഗുരുഗ്രാമിലെ പഞ്ചനക്ഷത്രഹോട്ടലിലുള്ളത്.
ബിജെപിയിലെ ‘ശക്തനായ ഒരു മുന്‍മന്ത്രി’യാണ് ഇതിന് പിന്നില്‍ എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനെയും മുന്‍ ബിജെപി മന്ത്രിയും നിലവില്‍ എംഎല്‍എയുമായ നരോത്തം മിശ്രയെയും ഉന്നമിട്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR