ആലുവ: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിന്റെ പിടിയിലായി.ആലുവയിലാണ് സംഭവം.
ഇയാളുടെ പക്കല്‍ നിന്ന് ഒന്നേകാല്‍ കിലോയോളം കഞ്ചാവ് പിടികൂടി. ബംഗാളില്‍ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് വാങ്ങി ഇവിടെ എത്തിച്ച ശേഷം ഇയാളുടെ സുഹൃത്തുക്കളായ അന്യസംസ്ഥാനക്കാരുടെ സഹായത്തോടെ ആലുവ, ചൂണ്ടി, ചുണങ്ങംവേലി, എടത്തല എന്ന സ്ഥലങ്ങളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്തി വരികയായിരുന്നു.
പശ്ചിമ ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശി മാണിക്ക് ഭായി എന്ന് അറിയപ്പെടുന്ന ജെന്റു ഷേക്ക് (24) ആണ് ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടികെ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR