ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പൊലീസിനു നേരെ വെടിവെച്ച ഷാരൂഖ് അറസ്റ്റില്‍. ഡല്‍ഹി ക്രൈംബ്രാഞ്ച് ഉത്തര്‍പ്രദേശില്‍ നിന്നാണ് ഷാരൂഖിനെ പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് മുഹമ്മദ് ഷാരൂഖ് പൊലീസിന് നേരെ വെടിയുതിര്‍ത്തത്.
ഫെബ്രുവരി 24 ന് ഇയാൾ കലാപകാരികൾക്കൊപ്പമെത്തിയാണ് പൊലീസിനു നേർക്ക് വെടിയുതിർത്തത്. 8 റൗണ്ടാണ് ഇയാൾ വെടിവച്ചത്. സംഭവത്തിനുപിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഫെബ്രുവരി 23 ന് ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം മൂന്നു ദിവസമാണ് നീണ്ടുനിന്നത്. കലാപത്തിൽ 46 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR