Kerala

കലാലയങ്ങളില്‍ രാഷ്ട്രീയം നിയമമാക്കാന്‍ ഉടന്‍ ബില്‍ കൊണ്ടുവരുമെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിയമമാക്കാന്‍ ഉടന്‍ ബില്‍ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തന നിരോധനത്തിനെതിരെ എം സ്വരാജും വി ടി ബല്‍റാമും നല്‍കിയ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം സ്വീകരിക്കും. ഇതിനു ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുകയെന്നും മന്ത്രി വിശദമാക്കി. കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘരാവോ എന്നിവ സ്‌കൂളുകളിലും കോളേജുകളിലും നടത്തുന്നത് വിലക്കിയാണ് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top