തിരുവനന്തപുരം: കാട്ടാക്കടയില്‍ കടയുടമയെയും ജീവനക്കാരെയും ആക്രമിച്ച കേസില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. കാട്ടാക്കട തൂങ്ങാമ്പാറ സ്വദേശികളായ വിജേഷ്, അനീഷ്, സൈജു എന്നിവരാണ് പിടിയിലായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രകോപനം ഒന്നുമില്ലാതെ കടയുടമ സുശീലനെയും തൊഴിലാളി അജിത്തിനെയും ആക്രമിച്ചത്. കടയുടെ ചില്ലുകള്‍ അക്രമിസംഘം അടച്ചു തകര്‍ത്തു.കാട്ടാക്കട മാര്‍ക്കറ്റ് റോഡിലെ എംആര്‍എഫ് ടയേഴ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR