Breaking News

കൊച്ചിയിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കുന്നു

കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കുന്നു. സൗദിയിലേക്കും മലേഷ്യയിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കുന്നത്. സൗദി എയർലൈൻസിന്റെ ജിദ്ദയിലേക്കുള്ള പ്രതിദിന സർവീസും മലിൻഡോ എയർലൈൻസിന്റെ ക്വാലാലംപൂരിലേക്കുള്ള പ്രതിദിന സർവീസുമാണ് റദ്ദാക്കിയത്.സൗദി എയർലൈൻസിന്റെ മാർച്ച് 4,8,9,10,13 തീയതികളിലുള്ള സർവീസുകളും മലിൻഡോയുടെ മാർച്ച് 4,9,10,14 തീയതികളിലുള്ള സർവീസുകളുമാണ് റദ്ദാക്കിയത്.   സൗദി എയർ ലൈൻസ് ഈ മാസം പതിമൂന്ന് വരെയുള്ള സർവീസുകൾ റദ്ദാക്കി.

കൂടാതെ ചൈന, ഹോങ്കോംഗ്, തായ്ലന്റ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി രോഗ പരിശോധയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചു.

അതേ സമയം, ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡൽഹിയിലും തെലങ്കാനയിലും ഓരോരുത്തർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് വന്ന ആൾക്കാണ് ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചത്. ദുബായിൽ നിന്ന് വന്നയാൾക്കാണ് തെലങ്കാനയിൽ കൊറോണ കണ്ടെത്തിയത്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ്. കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരും സുഖം പ്രാപിച്ചതിന് പിന്നാലെയാണ് വീണ്ടും രാജ്യത്ത് കൊറോണ റിപ്പോർട്ട് ചെയ്തത്.

54 ലോക രാജ്യങ്ങളിൽ കൊവിഡ് 19 രോഗം പടർന്നുപിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 206 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 193 പേർ വീടുകളിലും 13 പേർ ആശുപത്രികളിലും ആണ് നിരീക്ഷണത്തിലുള്ളത്. പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഒൻപത് വ്യക്തികളെ ഇന്ന് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 488 സംശയാസ്പദമായ സാമ്പിളുകൾ എൻഐവിയിൽ പരിശോധക്ക് അയച്ചിട്ടുണ്ട്. ഇതിൽ 471 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ് റിലീസിലാണ് വ്യക്തമാക്കിയത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത്. 50 പേരാണ് എറണാകുളത്ത് നിരീക്ഷണത്തിലുള്ളത്. എറണാകുളം കഴിഞ്ഞാൽ തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്. വയനാട്ടിൽ ആരും തന്നെ നിരീക്ഷണത്തിലില്ല.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top