ഇടുക്കി: കാർ ഇടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു .ഇടുക്കി വെണ്മണി ബ്ളാത്തികവലയിലാണ് അപകടം ഉണ്ടായത്. വെണ്മണി പാലക്കാട്ട് സുനിലിന്റെ മകൾ ദേവനന്ദയാണ്(12) മരിച്ചത്.ഇന്നലെ രാത്രി 8.30ഓടെ വെൺമണി ബ്ലാത്തിക്കവലയിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വെൺമണി സെന്റ് ജോർജ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
അപകടത്തിൽ ഗുരുതര പരുക്കേറ്റ ദേവനന്ദയെ ഉടൻ തന്നെ കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ഇന്നു പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. റോഡരികിലെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങവെയാണ് അപകടമെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. കാർ അമിത വേഗത്തിലായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ദേവനന്ദയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് നടക്കും.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR