ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി. 7 വിക്കറ്റ് ജയത്തോടെ പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി. 132 വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു.
90-6 എന്ന നിലയില്‍ മൂന്നാം ദിനം ഇന്ത്യക്ക് 34 റണ്‍സ് മാത്രമേ കൂട്ടിചേര്‍ക്കാനായുള്ളു. ഹനുമ വിഹാരി (9) ഋഷഭ് പന്ത് (4) മുഹമ്മദ് ഷമി(5) ജസ്പ്രീത് ബുംറ(4) എന്നിവര്‍ വേഗം വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോള്‍ രവീന്ദ്രജഡേജ (16) മാത്രമാണ് പൊരുതാന്‍ ശ്രമിച്ചത്. ട്രെന്‍ഡ് ബോള്‍ട്ട് നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ സൗത്തി 3 വിക്കറ്റുകളുമായി മികച്ച പിന്തുണ നല്കി.132 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവികള്‍ക്കുവേണ്ടി ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയതോടെ ഇന്ത്യയുടെ പരാജയം ഉറപ്പായി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR