Latest News

ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തിച്ച അധ്യാപകന്‍ ഒളിവില്‍

റായ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ പതിമൂന്ന് കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. ചത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ അധ്യാപകന്‍ ഗര്‍ഭച്ഛിദ്രം നടത്തിയതായും പൊലീസ് പറയുന്നു.

കേസില്‍ കുറ്റാരോപിതനായ അധ്യാപകന്‍ റാഷിദ് ഖാന്‍ ഒളിവിലാണ്. ഇയാളുടെ സഹപ്രവര്‍ത്തകന്‍ സുഖ് ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പടെ നാല് അധ്യാപകരെയും സ്‌കൂള്‍ സ്റ്റാഫിനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ഏഴാംക്ലാസ് വിദ്യാര്‍ഥിയെ രണ്ട് മാസം മുന്‍പാണ് അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അധ്യാപകന്‍ അറിഞ്ഞതോടെ ഫെബ്രുവരി 22ന് സ്വകാര്യആശുപത്രിയിലെത്തിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. ഇതിന് ആവശ്യമായ സഹായം ഒരുക്കിയത് ഇയാളുടെ സഹപ്രവര്‍ത്തകന്‍ സുഖ്‌ലാല്‍ ആയിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top