വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് വാഷിംഗ്ടണ്‍ സംസ്ഥാനത്തു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ അമേരിക്കയില്‍ സ്ഥിതി നിയന്ത്രണത്തിലാണെന്നും ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചു. വാഷിംഗ്ടണിലെ 50 വയസ്സ് പ്രായം പിന്നിട്ട സ്ത്രീക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ എഴുപത്തിയെട്ടുകാരന് മരിച്ചു. ഓസ്ട്രേലിയയിലെ ആദ്യ കോവിഡ് 19 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജപ്പാന് തീരത്ത് നങ്കൂരമിട്ട കപ്പലില്‍ വെച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുടെ ഭാര്യ പെര്‍ത്തില്‍ നിരീക്ഷണത്തിലാണ്. ദക്ഷിണകൊറിയയില്‍ 3526 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിലും ഇറാനിലും രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx