Alappuzha

ആലപ്പുഴയിൽ എസ്ഐയെ തല്ലിച്ചതച്ചു, തടയാൻ ശ്രമിച്ച പൊലീസുകാരനും പരിക്ക്

ആലപ്പുഴ: സംഘർഷം നിയന്ത്രിക്കുന്നതിനിടെ അക്രമികൾ എസ്.ഐയെ തല്ലിച്ചതച്ചു. ആലപ്പുഴ കണ്ടല്ലൂർ വടക്കൻ കോയിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെയാണ് സംഘർഷം ഉണ്ടായത്. ഇത് തടയാൻ ചെന്ന എസ്.ഐയെ സംഘം തല്ലിച്ചതക്കുകയായിരുന്നു. 

കനകക്കുന്ന് എസ്ഐ  ശ്രീകാന്ത് എസ്. നായർക്കാണ് പരുക്കേറ്റത്. എസ്ഐക്ക് ഇരു കൈകൾക്കും സാരമായി പരിക്കേറ്റു. എസ്ഐയെ മര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സിവിൽ പൊലീസ് ഓഫീസർ സതീഷിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിന് നേരെ ഗുണ്ടകൾ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്ന് സതീഷ് ആരോപിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top