പാലാരിവട്ടംപാലം അഴിമതി കേസില്‍ വിജിലന്സുമായി സഹകരിക്കുമെന്ന് മുന്‍മന്ത്രി വികെ ഇബ്രാഹീംകുഞ്ഞ്. വിജിലന്‍സിന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയെന്ന് ഇബ്രാഹീംകുഞ്ഞ് വ്യക്തമാക്കി. മുന്‍ മൊഴിയിലുറച്ചു നില്‍ക്കുകയാണ് ഇബ്രാഹീംകുഞ്ഞ്. സദുദ്ദേശ്യത്തോടെയാണ് എല്ലാ നടപടികളും ഉണ്ടായതെന്നും ഇബ്രാഹീംകുഞ്ഞ് വ്യക്തമാക്കി. അതേസമയം നിയമവിരുദ്ധമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രതിചേര്‍ക്കുന്നതും അറസ്റ്റും സംബന്ധിച്ച കാര്യങ്ങളില്‍ പിന്നീട് തീരുമാനമെന്നും വിജിലന്‍സ് അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx