Kerala

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളും

കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കളും. ‘എന്റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല. എന്റെ കുഞ്ഞിന്റെ മരണത്തിലെ സത്യം അറിയണമെന്നും’ ദേവനന്ദയുടെ അമ്മ ധന്യ പറഞ്ഞു. പുഴക്കരയിലൂടെ കുട്ടി ഇതുവരെ ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. ഒരിക്കലും ആറിനു മറുകരയിലെ ക്ഷേത്രത്തില്‍ പോയിട്ടില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ആളല്ല. നിമിഷ നേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായത്. വീടിനുള്ളിലുണ്ടായിരുന്ന തന്റെ ഷോളും കാണാതായി. ഷോള്‍ ധരിച്ച് മകള്‍ ഒരിക്കലും പുറത്തുപോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലം മുമ്പ് കുട്ടി കണ്ടിട്ടില്ല. കുറ്റവാളിയെ കണ്ടെത്തണമെന്നും ധന്യ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുമെന്ന് അച്ഛന്‍ പ്രദീപും പറഞ്ഞു. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛന്‍ നേരത്തെ ആരോപിച്ചിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top