തൃശൂർ: നാഷണൽ കൾച്ചറൽ ആൻഡ് വെൽഫെയർ ഫൗണ്ടേഷൻ ഡോ.എപിജെ അബ്ദുൾകലാം നാഷണൽ അവാർഡ് നേടിയ മാസ്റ്റർ അബാക്കസ് എംഡി കെജി സുരേഷ്കുമാറിന് സ്വീകരണം നൽകി.ആദരണ സമ്മേളനം നാട്ടിക എംഎൽഎ ശ്രീമതി ഗീത ഗോപി ഉദ്ഘാടനം ചെയ്തു.
ചേർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിഷ കള്ളിയത്ത്,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം കെ ഉണ്ണികൃഷ്ണൻ,ഗീത രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. സുരേഷ്കുമാറിന്റെ ഭാര്യ ബിന്ദുവിനെയും പൊന്നാട അണിയിച്ചു.