കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്കാന് മഞ്ജു വാര്യര്‍ കോടതിയിലെത്തി. കേസിലെ പ്രധാന സാക്ഷിയാണ് മഞ്ജു.അഡീഷണല്‍ സ്പെഷല്‍ സെഷന്‍സ് കോടതിയിനാണ് വിസ്താരണ. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും. നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ മൊഴി നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. സിദ്ദിഖ് , ബിന്ദു പണിക്കര്‍ എന്നിവരെയും ഇന്ന് വിസ്തരിക്കും.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx