Latest News

ഡല്‍ഹി കലാപം: മരണം 27 ആയി, 106 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരണം 27 ആയി. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 18 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും 106 പേ​ര്‍ അ​റ​സ്റ്റി​ലാ​യ​താ​യും ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു.സംഘര്‍ഷ ബാധിത മേഖലകളില്‍ പോ​ലീ​സ് വിന്യാസം വര്‍ധിപ്പിച്ചു.

അ​തേ​സ​മ​യം, പ​രി​ക്കേ​റ്റ​വ​രി​ല്‍ നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. 

സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.  നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ സ്ഥലങ്ങളില്‍ കേന്ദ്രസേനയെ ഇറക്കിയിട്ടും കലാപം പടരുന്ന പശ്ചാത്തലത്തില്‍ അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ നേരിട്ട് സംഘര്‍ഷ മേഖലയിലിറങ്ങി. സീമാപൂരില്‍ എത്തിയ അജിത്ത് ഡോവല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top