Breaking News

മോഹൻലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി

കൊച്ചി: മോഹൻലാലിന്റെ മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.കുഞ്ഞാലി മരയ്ക്കാരുടെ പിന്മുറക്കാരി മുസീബ മരയ്ക്കാരാണ് ഹർജി നൽകിയത്.

ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് മരക്കാരുടെ പിൻമുറക്കാരിയായ കൊയിലാണ്ടി നടുവത്തുർ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാർ ആണ് കോടതിയെ സമീപിച്ചത്.

ചിത്രത്തിൽ മരക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. സിനിമക്ക് പ്രദർശനാനുമതി നൽകിയാൽ മതവിദ്വേഷം ഉണ്ടാകും. സമുദായ സൗഹാർദം ഇതുവഴി തകരുമെന്നും ഇത് ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കുകയും ചെയ്യും. ചിത്രത്തിൻ്റെ പ്രദർശനം തടയണം. കളക്ടർക്ക് പരാതി നൽകിയിരുന്നു എങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top