അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരവ് ചരിത്രമുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യമൊന്നാകെ ട്രംപിനെ വരവേല്‍ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കയുമായി ദീര്‍ഘകാല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ വലുതും ദൃഢവുമായി. ഇന്ത്യയെ വ്യാപാര പങ്കാളിയാക്കുന്നതില്‍ നന്ദിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. മെലാനിയ ട്രംപിന്റെ സാന്നിദ്ധ്യം ഇന്ത്യക്ക് ലഭിച്ച അംഗീകാരമാണ്. ഇന്ത്യ അമേരിക്ക ബന്ധം നീണാള്‍ വാഴട്ടെയന്നും മോദി പറഞ്ഞു.
അമേരിക്കയുമായി ദീര്‍ഘകാല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; ചരിത്രമുഹൂര്‍ത്തമെന്ന് മോദി
By
February 24, 2020 2:47 pm