agriculture

മോദി ‘ഇന്ത്യയുടെ ചാമ്പ്യൻ’, ഇന്ത്യയില്‍ ലഭിച്ചത് മഹത്തായ സ്വീകരണമെന്ന് ട്രംപ്

മോദിയെ ‘ഇന്ത്യയുടെ ചാമ്പ്യന്‍’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ട്രംപ് മോട്ടേര സ്‌റ്റേഡിയത്തിലെ തന്റെ പ്രസംഗം ആരംഭിച്ചത്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ലഭിച്ച സ്വീകരണം മഹത്തായ അംഗീകാരമെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായിരിക്കും. അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

300 കോടിയുടെ സൈനിക കരാര്‍ നാളെ ഒപ്പിടുമെന്നും ട്രംപ് വ്യക്തമാക്കി. സ്വന്തം അതിർത്തി സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ട്. ഓരോ രാജ്യത്തിന്റെ നയം അനുസരിച്ചാണ് അത്തരം തീരുമാനങ്ങൾ. പാക്കിസ്ഥാനുമായി നല്ല സൗഹൃദമാണ് ഇന്ത്യയ്ക്കുള്ളത്. അതിർത്തിയിലെ തീവ്രവാദ പ്രവർത്തനം ഇല്ലാതാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണം . ഇന്ത്യയും അമേരിക്കയും ഒരുപോലെ തീവ്രവാദ ഭീഷണികൾ നേരിട്ടു. തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും യോജിച്ച് മുന്നോട്ടുപോകും. തീവ്രവാദത്തിന് മുന്നിൽ അതിർത്തികൾ അടയ്ക്കണം. മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധകരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവയ്ക്കുമെന്നും ട്രംപ്. 

മോദിയുടെ ജീവിതം ഇന്ത്യക്കാര്‍ക്കെല്ലാം മാതൃകയെന്നും നമസ്‌തേ ട്രംപ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. തങ്ങളുടെ പൗരന്മാരെ ഇസ്‌ലാമിക തീവ്രവാദത്തില്‍ നിന്നും രക്ഷിക്കാനായി ഇരു രാജ്യങ്ങളും ഐക്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. 

അഞ്ചു മാസം മുമ്പ് നിങ്ങളുടെ മഹാനായ പ്രധാനമന്ത്രിയെ ടെക്സസിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിങ്ങള്‍ ഞങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ ആതിഥ്യ മര്യാദ ഞങ്ങള്‍ എന്നും ഓര്‍ക്കും. ഇന്ത്യ ഇന്നു ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക ഇടം പിടിച്ചിരിക്കുന്നു.” -ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി മോദി ഒരു ചായ് വാല ആയാണ് ജീവിതം തുടങ്ങിയത്. അദ്ദേഹം ചായക്കാരനായി ജോലി ചെയ്തു. ഇന്ന് എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു. എന്നാല്‍ ഞാന്‍ ഒന്നു പറയാം, അദ്ദേഹം ശരിക്കും കടുപ്പക്കാരനാണ്.

”മോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനം, സമര്‍പ്പണം എന്നിവയുടെ ജീവിക്കുന്ന തെളിവാണ് താങ്കള്‍. ഇന്ത്യക്കാര്‍ക്ക് എന്തും, ആഗ്രഹിക്കുന്ന എന്തും നേടിയെടുക്കാനാവും. പ്രധാനമന്ത്രി അവിശ്വസനീയമായ ഒരു ഉയര്‍ച്ചയുടെ ചലിക്കുന്ന കഥയാണ്.” – ട്രംപ് പറഞ്ഞു. ഒരുലക്ഷത്തിലേറെ പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ് കാണികള്‍. ഇവിടേക്ക് രാവിലെ മുതൽ ജനം ഒഴുകിയെത്തി. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി. 

 

 

 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top