കൊച്ചി: കൊച്ചി അരുജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്കൂള്‍ മാനേജ്മെന്റിനെതിരെ പോലീസ് കേസെടുക്കും. അരൂജ സ്കൂളിനെതിരെ കൂടുതല്‍ ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്ത്. ഫീസ് നല്കാന് വൈകിയാല്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയിരുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സിബിഎസ്ഇ അഫിലിയേഷന് ലഭിച്ചിട്ടില്ലെന്ന് സ്കൂള്‍ മാനേജ്മെന്റ് സമ്മതിച്ചിരുന്നു. അടുത്ത വര്‍ഷം പരീക്ഷ എഴുതിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാതെ 29 വിദ്യാര്ത്ഥികളാണുളളത്. രക്ഷിതാക്കളും കുട്ടികളും സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx