കാസർകോട് ബിജെപിയിൽ പൊട്ടിത്തെറി. കാസർഗോഡ് ജില്ലാ അധ്യക്ഷനെ ചൊല്ലിയാണ് ഭിന്നത. ജില്ലാ പ്രസിഡണ്ടായി കെ ശ്രീകാന്തിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു.
ബിജെപിസംസ്ഥാന സമിതി അംഗമായ രവീശ തന്ത്രി കുണ്ടാർ പാർട്ടി വിടുന്നു.പാർട്ടി നേതൃത്വവുമായി യോജിച്ചു പോകാനാവില്ലെന്ന് രവീശ തന്ത്രി കുണ്ടാർ.
ഗ്രൂപ്പിൻറെ ഭാഗം അല്ലാത്തവർക്ക് വളർച്ചയില്ലെന്ന് രവീശ തന്ത്രി. രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് അയച്ചതായും രവീശ തന്ത്രി കുണ്ടാർ.