Breaking News

പാക് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം: കേന്ദ്ര ഏജന്‍സികളെത്തി

പാക് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ കുളത്തൂപുഴ പോലീസ് സ്‌റ്റേഷനിലെത്തി. വെടിയുണ്ട ലഭിച്ച പ്രദേശത്തും സംഘം പരിശോധന നടത്തി.  എന്‍ഐഎയും മിലിട്ടറി ഇന്റലിജന്‍സും കുളത്തൂപുഴ പോലീസ് സ്‌റ്റേഷനിലെത്തി. പാക് മുദ്രയുള്ള വെടിയുണ്ടകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സംഭവത്തില്‍ കേ​ന്ദ്ര സേ​ന​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റിയിട്ടുണ്ടെന്നു ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ വ്യക്തമാക്കിയിരുന്നു. വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ചി​ല സൂ​ച​ന​ക​ള്‍ ലഭിച്ചിട്ടുണ്ട്. പാ​ക് മു​ദ്ര​യു​ള്ള​ത് കൊ​ണ്ടാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യം തേ​ടി​യ​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡി​ജി​പി​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യെ​ന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top