തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ഒരാഴ്ചത്തെ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ വാവ സുരേഷ് വീണ്ടും പാമ്പ് പിടിത്തത്തില്‍ സജീവമായി. മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ കാര്യം വാവ സുരേഷ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
തിരുവനന്തപുരം അരുവികരയ്ക്ക് അടുത്തുനിന്നാണ് വാവ സുരേഷ് പാമ്പിനെ പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോട് കൂടി മിഥുന്റെ വീട്ടില്‍ നിന്നാണ് മൂര്‍ഖനെ വാവ സുരേഷ് പിടികൂടിയത്. ഇക്കാര്യം അറിയിച്ചതിന് പുറമേ ചികിത്സയിലായിരുന്ന സമയത്ത് തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും വാവ സുരേഷ് നന്ദി പറയുകയും ചെയ്തു.