കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ 14 വെടിയുണ്ടകള്‍ കണ്ടെത്തി. മുപ്പതടി പാലത്തിന് സമീപം കവറില്‍ ഉപേക്ഷിച്ച നിലയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരകള്‍ തിരുകുന്ന ബെല്‍റ്റില്‍ 12 എണ്ണവും, വേര്‍പ്പെടുത്തിയ നിലയില്‍ രണ്ടെണ്ണവുമാണു കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കുളത്തൂപ്പുഴ പൊലീസ് വെടിയുണ്ടകള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വെടിയുണ്ടകളുടെ ഡയമീറ്റര്‍ നോക്കി ഏതുതരം തോക്കില്‍ ഉപയോഗിക്കുന്നതാണെന്നു തിട്ടപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു. ബാച്ച് നമ്ബര്‍ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx