കൊല്ലം: അഞ്ചലില്‍ പഴക്കച്ചവടക്കാരന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ ഭാര്യാപിതാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ സ്വദേശി ഷാജഹാനാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. കേസില്‍ ഉസ്മാന്റെ ബന്ധുക്കളായ നാസ്സര്‍, നിസ്സാര്‍ എന്നിവരെ കൂടി പിടികൂടാനുണ്ട്. രണ്ടുകണ്ണിനും പരിക്കേറ്റ ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശുപത്രിയിലേക്ക് മാറ്റി. കടയില്‍ കച്ചവടം നടത്തുന്നതിനിടെ ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്നു പേരാണ് ആസിഡ് ഒഴിച്ചത്.
കൊല്ലത്ത് പഴക്കച്ചവടക്കാരന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; ഭാര്യാപിതാവ് അറസ്റ്റില്‍
By
February 21, 2020 8:45 pm