Latest News

ഷൂട്ടിംഗിനിടെ അപകടം: കമല്‍ഹാസനെയും ശങ്കറിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

ചെന്നൈ: ഇന്ത്യന്‍-2 സിനിമയുടെ ചിത്രീകരണത്തിനിടെ ക്രെയിന്‍ വീണ് മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നടന്‍ കമല്‍ഹാസനെയും സംവിധായകന്‍ ശങ്കറിനെയും ചോദ്യം ചെയ്യാന്‍ തമിഴ്‌നാട് പൊലീസ് വിളിപ്പിച്ചു. ഫെബ്രുവരി 19 ന് ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതിന് പുറമേ 12 പേര്‍ക്കാണ് പരിക്കേറ്റത്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാതിരുന്നതിന് ലൈക്ക പ്രൊഡക്ഷന്‍സിനെതിരെയും കേസെടുത്തു.

ഭാരമേറിയ ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. കമല്‍ഹാസനും ശങ്കറും കാജല്‍ അഗര്‍വാളുമുള്‍പ്പടെയുള്ളവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top