ആലപ്പുഴ: രണ്ടാഴ്ചയായി എഴുപുന്ന നീണ്ടകരയില്‍ മുഖംമൂടി ധരിച്ച് വടിവാളുമായി വിലസുന്ന അജ്ഞാതനെ ഇതുവരെ പിടികൂടാനായില്ല. വളര്‍ത്തു നായ്ക്കളെ കൂട്ടത്തോടെ വിഷം കൊടുത്തും വടിവാളിനു വെട്ടിയും കൊലചെയ്യുന്ന ഇയാള്‍ക്കെതിരെ അരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
രാത്രിയില്‍ മുഖം മൂടി ധരിച്ച് വാളുമായി നില്ക്കുന്ന അജ്ഞാതനെ കണ്ടവരുണ്ട്. ഭയം കാരണം രാത്രിയില്‍ ആരും വീടിന് പുറത്തിറങ്ങാറില്ല.