കൃഷ്ണനെ അവില്‍പ്പൊതിയുമായി കാണാനെത്തിയ കുചേലന്റെ ജയറാം. ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ‘നമോ’ എന്ന സംസ്കൃതഭാഷാ ചിത്രത്തിലാണ് ജയറാം കുചേലനായെത്തുന്നത്. ചിത്രത്തിലെ ജയറാമിന്റെ ലുക്ക് ശ്രദ്ധ നേടിയിരിക്കുകയാണ്.
വെറും 51 മണിക്കൂറിനുള്ളില്‍ പുറത്തിറക്കിയ ‘വിശ്വഗുരു’, ഇരുള ഗോത്രഭാഷയിലുള്ള ‘നേതാജി’ എന്നീ സിനിമകളിലൂടെ ഗിന്നസ് റെക്കോഡില്‍ ഇടംനേടി ശ്രദ്ധേയനായ സംവിധായകനാണ് വിജീഷ്.